മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ഓഡിയോ ബൈബിള്‍ ആപ്പ്
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് വരും. അപ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കും. നിങ്ങള്‍ എന്‍റെ സാക്ഷികളായി ജനങ്ങളോട് എന്നെപ്പറ്റി പറയും. ആദ്യം നിങ്ങള്‍ യെരൂശലേംകാരോടു പറയും. പിന്നീട് യെഹൂദ്യയിലും ശമര്യയിലും ലോകത്തിന്‍റെ ഓരോ ഭാഗങ്ങളിലുമുള്ള ആളുകളോട് നിങ്ങള്‍ പറയും.”
Acts 1:8ഓഡിയോ ബൈബിൾ ശ്രവിക്കുക
