മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ഓഡിയോ ബൈബിള്‍ ആപ്പ്
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
“മറ്റുള്ളവരുടെ മുമ്പില്നിന്ന് ഒരാള് അവന്‍ എന്നില് വിശ്വസിക്കുന്നുവെന്നു പറഞ്ഞാല് അയാള് എനിക്കുള്ളവന് എന്ന് ഞാന് പറയും. ഞാനിത് സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിലും പറയും. എന്നാല്‍ എന്നില് വിശ്വാസമില്ലെന്ന് ജനമദ്ധ്യത്തില് പറയുന്നവന് എനിക്കവകാശപ്പെട്ടവനല്ലെന്നു ഞാനും പറയും. സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പില്‍ പോലും.
Matthew 10:32ഓഡിയോ ബൈബിൾ ശ്രവിക്കുക