മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ഓഡിയോ ബൈബിള്‍ ആപ്പ്
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
“മനുഷ്യ പുത്രന്‍ വീണ്ടും വരും. മഹത്വത്തോടുകൂടിയാവും അവന്‍ വരിക. എല്ലാ ദൂതന്മാരും അവനോടൊത്തു വരും. അവന്‍ രാജാവായി തന്‍റെ മഹത്വമേറിയ സിംഹാസനത്തില്‍ ഇരിക്കുകയും ചെയ്യും. ലോകം മുഴുവനും ഉള്ള ജനത മനുഷ്യ പുത്രനു മുന്നില്‍ സംഘടിക്കും. മനുഷ്യ പുത്രന്‍ ജനങ്ങളെയാകെ രണ്ടായി വേര്‍തിരിക്കും. ഇടയന്‍ ചെമ്മരിയാടുകളില്‍നിന്നും കോലാടുകളെ വേര്‍തിരിക്കുന്നതുപോലെ.
Matthew 25:31ഓഡിയോ ബൈബിൾ ശ്രവിക്കുക
