ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളാണ് നിങ്ങള്‍. അതിനാല്‍ ദൈവത്തെപ്പോലെയാകുവാന്‍ ശ്രമിക്കുക. സ്നേഹത്തിന്‍റേതായ ഒരു ജീവിതം നയിക്കുക. ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുക. ക്രിസ്തു സ്വയം നമുക്കു നല്‍കി. അവന്‍ ദൈവത്തിനു സുഗന്ധം നിറഞ്ഞ വഴിപാടും യാഗവുമായിരുന്നു.
എഫേസ്യർക്ക് എഴുതിയ ലേഖനം 5:1ഓഡിയോ ബൈബിൾ
