ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
ഇരുളിന്റെ ശക്തിയില്‍ നിന്നും ദൈവം നമ്മളെ സ്വതന്ത്രരാക്കി, തന്റെ പ്രിയപ്പെട്ട പുത്രന്റെ സാമ്രാജ്യത്തിലേക്ക് നമ്മെ കൊണ്ടുവന്നു. ആ പുത്രന് നമ്മുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്തു. നമുക്ക് നമ്മുടെ പാപങ്ങളില്‍ നിന്നും അവന്‍ മോചനം കൊണ്ടുവന്നു.
കൊലോസ്യർക്ക് എഴുതിയ ലേഖനം 1:13ഓഡിയോ ബൈബിൾ
